വീരജവാന്മാര് പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
കളമൊഴി പാടും കാവേരിനദി
കാത്തുപോറ്റും നാട്
നമ്മുടെ നാട് കുടക് നാട്
വീരജവാന്മാര് പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
നമ്മുടെ നാട്... കുടക് നാട്...
ആ...ആ...ആ....
കന്യകമാരുടെ കൈവിരല്‍ തൊട്ടാല്‍
കാപ്പികള്‍ പൂക്കും പച്ചമല
പുത്തന്‍ ഭാവനയുണരും
പുത്തരി നൃത്തംവെയ്ക്കും നാട്
നമ്മുടെ നാട് കുടക് നാട്
വീരജവാന്മാര് പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
നമ്മുടെ നാട്... കുടക് നാട്...
കതിര്‍മഴ പെയ്യും പൊന്വയലേല
ആ ഹാ...ആ ഹാ...
കല്പനകള്തന് പനിനീര്‍ച്ചോല
ആ ഹാ..ആ ഹാ...
കതിര്‍മഴ പെയ്യും പൊന്വയലേല
കല്പനകള്തന് പനിനീര്‍ച്ചോല
തീര്‍ത്ഥാടകരുടെ കീര്‍ത്തനാലാപം
തിങ്ങിപൊങ്ങും നാട്
നമ്മുടെ നാട് കുടക് നാട്...
വില്ലാളികളായ് വളരുക നിങ്ങള്‍
നന്മയ്ക്കായ് പൊരുതുക നിങ്ങള്‍
(വില്ലാളികളായ്....)
നാടിന് മാനം നമ്മുടെ മാനം
നാളെ ജവാന്മാര് നിങ്ങള്‍
(നാടിന് മാനം....)
നാളെ ജവാന്മാര് നിങ്ങള്‍
നാളെ ജവാന്മാര് നിങ്ങള്‍