ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ
എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്?
കാളിദാസന് കണ്ടെടുത്ത കന്നിമാനേ നിന്
കണ്ണിലെന്റെ കൊമ്പുകൊണ്ടതെങ്ങിനാണ്?
ആഹാഹാഹഹാ...ആഹഹാ....
മയക്കുന്ന മയില്‍പ്പീലി മിഴിയിണകള്‍
മന്മഥന്റെ മലരമ്പിന് ആവനാഴികള്‍
മന്ദഹാസമഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ - നിന്റെ
മനസ്സെന്ന പുഴയില്‍ ഞാന്‍ കുളിച്ചുവല്ലോ
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ
എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്?
കുടകിലെ വസന്തമായി വിടര്ന്നവള് നീ - എന്‍
കരളിന്റെ പുത്തരിയായി നിറഞ്ഞവള്‍ നീ
എന്റെ ലോകം വാനംപോലെ വളര്‍ന്നുവല്ലോ
എന്‍ ഹൃദയം തിങ്കളെപ്പോല്‍ തെളിഞ്ഞുവല്ലോ
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ
എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്?