ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം
ചെല്ലക്കാറ്റിന് കൈകളിലാടും
അല്ലിപ്പൂവെന് മോഹം
പവിഴമലയുടെ പാദം കഴുകാന്‍
പനിനീരരുവീ പാലരുവീ
ആ.....
പളുങ്കുകുന്നിന് നെറ്റിയില്‍ മെഴുകാന്‍
ഉദയകിരണം പൊന്‍ കിരണം
ഈ കിരണം പൊന്‍ കിരണം
എന്റെ കിനാവുകള്‍ പോലെ
ആയിരം വര്‍ണ്ണങ്ങള്‍.....
നീലവിണ്ണിന്‍ നെറ്റിയിലെഴുതിയെ
മാലേയക്കുറി മായുകയായി
ചന്ദന നദിതന്‍ അലകളിലാടാന്
തെന്നല്ത്തളികകള് അലയുകയായി
ഈതളിക പൊന്‍ തളിക
എന്റെ ഭാവന പോലെ
ആയിരം വര്‍ണ്ണങ്ങള്‍.....