കാവേരീ കാവേരീ കവേരമഹര്‍ഷിക്കു
ബ്രഹ്മാവു നല്കിയ കര്‍മ്മധീരയാം പുത്രി...
കവേരമഹര്‍ഷിക്കു ബ്രഹ്മാവു നല്കിയ
കര്‍മ്മധീരയാം പുത്രി...
കാവേരീ കാവേരീ....
ബ്രഹ്മഗിരിയുടെ വളര്‍ത്തുമകള്‍ അവള്
ധര്‍മ്മനീതിയെ പോറ്റുന്നവള്‍
(ബ്രഹ്മഗിരിയുടെ.....)
ത്യാഗത്തിനൊരു പുത്തന്‍ ഭാവമേകിയവള്
നാടിന്റെ നന്മയ്ക്കായ് നദിയായി...
കാവേരീ കാവേരീ.......
മധുര കര്‍ണ്ണാടക മധുമൊഴി ചൊല്ലും
മന്ദഗാമിനി മനോഹരി
വരളും മണ്ണിന് ചുണ്ടില്‍ പനിനീര്
പകര്‍ന്നു പാടും പ്രേമമയി
കാവേരീ കാവേരീ....
കിങ്ങിണി അരമണി കുലുങ്ങുമാറൊഴുകും
സ്വര്ണ്ണസരിത്തേ അനുഗ്രഹിക്കൂ.....
(കിങ്ങിണി അരമണി....)
ഒരു മണി ഒരു നൂറു നെന്മണിയാകുവാന്
വരമരുളൂ നീ സന്യാസിനീ....
കാവേരീ......