വിണ്ണിലെ കാവില്‍ പുലരുമ്പോള്‍
സ്വര്‍ണ്ണം കൊണ്ടുതുലാഭാരം
പുതുപൂവുകളാല്‍ ഭൂമിദേവിക്ക്
പുലരും മുന്‍പേ നിറമാല
കുളിരണിമഞ്ഞില് നീരാടി തോര്‍ത്തി
ഇളവെയില് ചന്ദനക്കുറിയും ചാര്‍ത്തി
ഒരോ മലരും കാവില്‍ പോകാന്‍
ഒരുങ്ങിനില്പൂ വഴിനീളെ
ഇന്നലെരാത്രിയില്‍ ഒരുപിടി താരകള്‍
ഈ മലര്‍വല്ലിയില്‍ അടര്‍ന്നുവീണു
ഇന്നവയെല്ലാം നുള്ളിയെടുത്തൊരു
സുന്ദരമാല്യം തീര്‍ത്തു ഞാന്‍
സുന്ദരമാല്യം തീര്‍ത്തു ഞാന്‍