Title (Indic)പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ WorkPrasadam Year1976 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer S Janaki Writer P Bhaskaran LyricsMalayalamആ....ആ....ആ.... പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ ആളിമാരൊത്തു കൂടി ആമ്പൽപ്പൂങ്കടവിങ്കല്‍ ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ് (പുലയനാര്‍) അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചൂ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി ഇളംകാറ്റിലിളകുന്ന വല്ലിപോലേ (പുലയനാര്‍) കേളി നീരാട്ടിന് കളിച്ചിറങ്ങീ അവള് താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ (പുലയനാര്‍) Englishā....ā....ā.... pulayanār maṇiyamma pūmullakkāvilamma kalamānṟĕ miḻiyuḽḽa kaḽittattamma āḽimārŏttu kūḍi āmbalppūṅgaḍaviṅgal āyilyappūnilāvil kuḽikkān poy (pulayanār) araḽigaḽ pūkkunna karayilappoḽ ninna malaveḍaccĕṟukkanṟĕ manaṁ tuḍiccū avaḽuḍĕ pāṭṭinṟĕ lahariyilavan muṅṅī avaḽuḍĕ pāṭṭinṟĕ lahariyilavan muṅṅi iḽaṁkāṭriliḽagunna vallibole (pulayanār) keḽi nīrāṭṭin kaḽicciṟaṅṅī avaḽ tāḽattil pāṭṭu pāḍī tuḍicciṟaṅṅī avaḽuḍĕ nĕṭriyilĕ varamaññaḽkkuṟiyāle aruviyil sĕmbŏnnin pŏḍigalaṅṅī (pulayanār)