Title (Indic)പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ WorkPrasadam Year1976 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer KJ Yesudas Writer P Bhaskaran LyricsMalayalamപുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ കലമാന്റെ മിഴിയുള്ള കളിതത്തമ്മ ആളിമാരൊത്തുകൂടി ആമ്പൽപൂംകടവിങ്കൽ ആയില്യ പൂനിലാവിൽ കുളിക്കാൻ പോയി (പുലയനാർ) അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചു അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചു അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി ഇളംകാറ്റിൽ ഇളകുന്ന വള്ളിപോലെ (പുലയനാർ) കേളി നീരാട്ടിനു കളിച്ചിറങ്ങി അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി കേളി നീരാട്ടിനു കളിച്ചിറങ്ങി അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലെ അരുവിയിൽ ചെമ്പൊന്നിൻ പൊടി കലങ്ങി (പുലയനാർ) Englishpulayanār maṇiyamma pūmulla kāvilamma kalamānṟĕ miḻiyuḽḽa kaḽidattamma āḽimārŏttugūḍi āmbalbūṁkaḍaviṅgal āyilya pūnilāvil kuḽikkān poyi (pulayanār) araḽigaḽ pūkkunna karayilappoḽ ninna malaveḍaccĕṟukkanṟĕ manaṁ tuḍiccu araḽigaḽ pūkkunna karayilappoḽ ninna malaveḍaccĕṟukkanṟĕ manaṁ tuḍiccu avaḽuḍĕ pāṭṭinṟĕ lahariyil avan muṅṅi iḽaṁkāṭril iḽagunna vaḽḽibolĕ (pulayanār) keḽi nīrāṭṭinu kaḽicciṟaṅṅi avaḽ tāḽattil pāṭṭubāḍi tuḍicciṟaṅṅi keḽi nīrāṭṭinu kaḽicciṟaṅṅi avaḽ tāḽattil pāṭṭubāḍi tuḍicciṟaṅṅi avaḽuḍĕ nĕṭriyilĕ varamaññaḽkkuṟiyālĕ aruviyil sĕmbŏnnin pŏḍi kalaṅṅi (pulayanār)