Title (Indic)ഗാനത്തിന് കല്ലോലിനിയില്‍ WorkPrasadam Year1976 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Vani Jairam Writer P Bhaskaran LyricsMalayalamആ...ആ...ആ...ആ.... ഗാനത്തിന് കല്ലോലിനിയില്‍ സാനന്ദം നീന്തി നടക്കും രാഗമരാളിക ഞാന്‍...അഴകിന്റെ ദേവമരാളിക ഞാന്‍ (ഗാനത്തിന് കല്ലോലിനിയിന്......) പുളകം നെയ്യും പുഞ്ചിരിയാല്‍.... പുഷ്പദലങ്ങള്‍ ചുറ്റും വിതറും.... പുളകം നെയ്യും പുഞ്ചിരിയാല്‍.... പുഷ്പദലങ്ങള്‍ ചുറ്റും വിതറും.... മധുരം നുണയും നാഥന്റെ മനസ്സിനുള്ളില്‍ താമസമാക്കും... ഗാനത്തിന് കല്ലോലിനിയില്‍ സാനന്ദം നീന്തി നടക്കും രാഗമരാളിക ഞാന്‍.. മൃണാളകോമളപാണികളാല്.... കാണികളെ ഊഞ്ഞാലാട്ടും.... മൃണാളകോമളപാണികളാല് കാണികളെ ഊഞ്ഞാലാട്ടും താളം തുള്ളും കാലടിയാല്‍ വേദികയിലൊഴുകിപ്പോകും... Englishā...ā...ā...ā.... gānattin kalloliniyil sānandaṁ nīndi naḍakkuṁ rāgamarāḽiga ñān...aḻaginṟĕ devamarāḽiga ñān (gānattin kalloliniyin......) puḽagaṁ nĕyyuṁ puñjiriyāl.... puṣpadalaṅṅaḽ suṭruṁ vidaṟuṁ.... puḽagaṁ nĕyyuṁ puñjiriyāl.... puṣpadalaṅṅaḽ suṭruṁ vidaṟuṁ.... madhuraṁ nuṇayuṁ nāthanṟĕ manassinuḽḽil tāmasamākkuṁ... gānattin kalloliniyil sānandaṁ nīndi naḍakkuṁ rāgamarāḽiga ñān.. mṛṇāḽagomaḽabāṇigaḽāl.... kāṇigaḽĕ ūññālāṭṭuṁ.... mṛṇāḽagomaḽabāṇigaḽāl kāṇigaḽĕ ūññālāṭṭuṁ tāḽaṁ tuḽḽuṁ kālaḍiyāl vedigayilŏḻugippoguṁ...