You are here

Harida kaanana

Title (Indic)
ഹരിത കാനന
Work
Year
Language
Credits
Role Artist
Music V Dakshinamoorthy
Performer Ambili
P Jayachandran
Writer P Bhaskaran

Lyrics

Malayalam

ഹരിത കാനന ശ്യാമളഛായയിൽ.... മധുരമാലേയ സൌരഭ്യധാരയിൽ....
ആനന്ദലീനരായ് ഗാനങ്ങൾ പാടി.....ആനന്ദലീനരായ് ഗാനങ്ങൾ പാടി.....
ആരോമലേ നമുക്കിരിയ്ക്കാം.....ആരോമലേ നമുക്കിരിയ്ക്കാം...
മധു പകരാം...അതു നുകരാം.....മധു പകരാം ...അതു നുകരാം...
മദകരസ്വപ്നങ്ങൾ കാ‍ണാം....മദകരസ്വപ്നങ്ങൾ കാ‍ണാം....

പച്ചമലപ്പൈങ്കിളിയേ പഞ്ചാരക്കുറത്തീ....
കൊച്ചുകള്ളീ നിന്നെക്കാണാൻ ഓടിയോടിയെത്തീ...
ഏൻ ഓടിയോടിയെത്തീ...
പോ കുറവാ പൊയ്കുറവാ പണ്ടു ചൊന്നപോലെ
വാകപൂത്ത മാസത്തിൽ വന്നില്ലല്ലോ കാണാൻ...
താൻ വന്നില്ലല്ലോ കാണാൻ....
എൻ കുറത്തീ നിനക്കുവേണ്ടി ഏഴുനാടു ചുറ്റി
തങ്കവള തരിവളയും ഒഢ്യാണവും വാങ്ങീ....
തങ്കവള മാത്രമായാൽ ചങ്കിനുള്ളിൽ വാഴും
പൈങ്കിളിക്കു പശിമാറ്റാൻ എന്തു നൽകും താന്?
ഹും എന്തു നൽകും താന്?
മനസ്സിലെ പൈക്കിടാവിൻ പാലു നൽകാം...
മാർചൂടിൽ നിന്നെടുത്ത തേനും നൽകാം...
പുന്നാരം പറയുന്ന പുലിക്കുറവാ..
വന്നാട്ടേ വന്നാട്ടേ കൈതന്നട്ടേ...
ലലലലല ലല്ലലല്ലല...ലലലലല ലല്ലലല്ലല...ലലലലല ലല്ലലല്ലല...

English

harida kānana śyāmaḽachāyayil.... madhuramāleya saൌrabhyadhārayil....
ānandalīnarāy gānaṅṅaḽ pāḍi.....ānandalīnarāy gānaṅṅaḽ pāḍi.....
āromale namukkiriykkāṁ.....āromale namukkiriykkāṁ...
madhu pagarāṁ...adu nugarāṁ.....madhu pagarāṁ ...adu nugarāṁ...
madagarasvapnaṅṅaḽ kāṇāṁ....madagarasvapnaṅṅaḽ kāṇāṁ....

paccamalappaiṅgiḽiye pañjārakkuṟattī....
kŏccugaḽḽī ninnĕkkāṇān oḍiyoḍiyĕttī...
en oḍiyoḍiyĕttī...
po kuṟavā pŏyguṟavā paṇḍu sŏnnabolĕ
vāgabūtta māsattil vannillallo kāṇān...
tān vannillallo kāṇān....
ĕn kuṟattī ninakkuveṇḍi eḻunāḍu suṭri
taṅgavaḽa tarivaḽayuṁ ŏḍhyāṇavuṁ vāṅṅī....
taṅgavaḽa mātramāyāl saṅginuḽḽil vāḻuṁ
paiṅgiḽikku paśimāṭrān ĕndu nalguṁ tān?
huṁ ĕndu nalguṁ tān?
manassilĕ paikkiḍāvin pālu nalgāṁ...
mārsūḍil ninnĕḍutta tenuṁ nalgāṁ...
punnāraṁ paṟayunna pulikkuṟavā..
vannāṭṭe vannāṭṭe kaidannaṭṭe...
lalalalala lallalallala...lalalalala lallalallala...lalalalala lallalallala...

Lyrics search