താമരപ്പൂവേ തങ്കനിലാവേ
അഴകെല്ലാം മിഴിപൊത്തും അല്ലിത്തേനേ
അരിമുല്ലേ..അറിയില്ലേ...നീയിന്നെന്നെ..(താമരപ്പൂവേ...)
മഞ്ചാടിച്ചുണ്ടത്തെ കുങ്കുമപ്പൂവില്‍
കൊഞ്ചുന്ന കാറ്റു വന്നുമ്മവെയ്ക്കുമ്പോള്
നീയെന്‍ മൊഴികള്‍ കവര്ന്നതെന്തേ....
നീലത്താമരയിതളില് നീ വാലിട്ടെഴുതിയതെന്തേ
ഓലവിളക്കിന് തിരിയില്‍ നിന് താലി മിനുങ്ങണതെന്തേ
പാതിരാപ്പൂവില്‍ പാല്‍മഴയായ്
പാദസരങ്ങളില്‍ പൌര്‍ണ്ണമിയായ്
ഞാനറിയുന്ന നിലാവിന് പേരോ
നീയൊരു രാവിനു കാത്തുവെച്ചു....
താമരപ്പൂവേ തങ്കനിലാവേ
അഴകെല്ലാം മിഴിപൊത്തും അല്ലിത്തേനേ
അരിമുല്ലേ..അറിയില്ലേ...നീയിന്നെന്നെ..
സാനിസാ നിസനി സാനിസാ നിസനി സാ
താരക്കുടമണിനാദം ഇനി ദൂരെ കേള്‍ക്കുകയില്ലേ
തങ്കത്തരിവള കൊഞ്ചും ഒരു താരണി മഞ്ചവുമില്ലേ
ഓര്‍മ്മകള്‍ ചാര്‍ത്തും കുങ്കുമമായ്
ഓമനപ്രാവിന് വെൺചിറകായ്
നീയറിയുന്നൊരു മാറിന് ചൂടു്
ഞാനൊരു പാട്ടിലിന്നോര്ത്തു വെച്ചു...
(താമരപ്പൂവേ...)