ഒരു പടപ്പാട്ടിന്റെ പാലാഴിയില്‍ നിന്നു്
പകലായ് ഉദിക്കുന്ന പൂമ്പൈതലേ...(ഒരു പടപ്പാട്ടിന്റെ..)
ഉരുകുമീ ചോരയില്‍ നിന്നും തുടിക്കട്ടെ
ഉജ്ജ്വലസൂര്യനായ് നിന്റെ ജന്മം
ലാല്‍സലാം....ലാല്‍സലാം...ലാല്‍സലാം....ലാല്‍സലാം...
കത്തുന്ന വേനലില്‍ വിത്തിട്ടു നോവുകള്‍
നട്ടും നനച്ചും തളിർത്ത കാലം (കത്തുന്ന...)
മുത്തുപോല്‍ തത്തും വിയര്‍പ്പിന്റെ ചാലുകള്‍
വിപ്ലവത്തുഴയാല് തുഴഞ്ഞ കാലം (മുത്തുപോല്‍..)
ഞങ്ങള്‍ സ്മരിപ്പൂ സഖാക്കളേ നിങ്ങള്‍ തന്
സമരവീര്യത്തിന്റെ ആദിതാളം..(ഞങ്ങള്‍...)
ലാല്‍സലാം....ലാല്‍സലാം...ലാല്‍സലാം....ലാല്‍സലാം...
(ഒരു പടപ്പാട്ടിന്റെ..)
വാക്കില്‍ ചിലമ്പുന്ന വാളുകള്‍ നീട്ടുന്ന
നാക്കില്‍ തിളയ്ക്കുന്ന ചോരകൊണ്ടും..(വാക്കില്‍ .. )
മക്കളെ കൊത്തിപ്പറക്കുന്ന പക്ഷി തന്
മരണം മണക്കുന്ന ചുണ്ടുകൊണ്ടും (മക്കളെ..)
എന്തിനീ മണ്ണില്‍ പടുത്തുയര്‍ത്തുന്നു നാം
രക്തസാക്ഷിക്കുള്ള മൺമണ്ഡപം...(എന്തിനീ...)
ലാല്‍സലാം....ലാല്‍സലാം...ലാല്‍സലാം....ലാല്‍സലാം...
(ഒരു പടപ്പാട്ടിന്റെ..)