മൌനനൊമ്പരപ്പൂമിഴികളിലൂയലാടി വാ
തേന്കിനാവിന്റെ പൂഞ്ചിറകുള്ള വെള്ളിലം കിളീ
ചിരിപ്പൊയ്കയില്..കളിയോടമായ്
മനസ്സു പങ്കിട്ടു മധുരം പങ്കിട്ടു
നീന്തി നീന്തി വാ....(മനസ്സു....)
കണ്ണുകൊണ്ടെന്റെ കണ്ണിലെയ്തൊരു പ്രേമസായകം
വന്നു കൊണ്ടതീപ്പെണ്കിടാവിന്റെ ചങ്കിലല്ലയോ
മുനയമ്പിലും ചെറു തേന്‍കണം
ശലഭമിലയ്ക്കു മലര്വിളമ്പുന്ന
സ്നേഹ പായസം...(ശലഭമിലയ്ക്കു...)
കരളിലെ മോഹങ്ങള്‍ കണ്ണാടിബിംബങ്ങള്
ചുടുനെടുവീര്‍പ്പിന്‍ കോമരങ്ങള്‍
ഉത്സവം കൂടുന്നൊരായിരം സ്വപ്നങ്ങള്‍
മതിമറന്നാടും ചാമരങ്ങള്‍
ഇരുളിലെ നിഴല്രൂപസഞ്ചാരികള്
അതു നമ്മള് രണ്ടുപേരുമല്ലയോ....
(മൌനനൊമ്പര....)
അകലത്തുനാട്ടിലെ അമ്പിളിപ്പൂമാരന്
പ്രണയിച്ചൊരാമ്പല് പെണ്‍കൊടി ഞാന്‍
മനസ്സുകൊണ്ടൂയലാടുന്നൊരീ പൂന്തോപ്പില്‍
മനക്കണക്കെല്ലാം തേൻകിളികള്‍
മലരിലും മലർപൂത്ത മധുരങ്ങളേ
മിഴിയൂന്നി മെല്ലെ മെല്ലെ നീങ്ങിടാം...
(മൌനനൊമ്പര....)