രാരിരാരോ....രാരാരോ...രാരീരാരാരാരോ..രാരീരാരാരാരോ..
രാരീരാരാ രാരോ..രാരിരോ......
ഒരുനുള്ളു ഭസ്മമായ് എരിതീയില്‍ നിന്നെന്റെ
അമ്മയെ ഞാനൊന്നു തൊട്ടു....(ഒരുനുള്ളു ഭസ്മമായ്...)
നെറ്റിമേല്‍ അമ്മയെ ഞാനൊന്നു തൊട്ടു...
(ഒരുനുള്ളു ഭസ്മമായ്...)
നീ തൊട്ടുതേച്ചതാണെൻ നാവിലാദ്യത്തെ
നോവിന്റെ തേനും വയമ്പും..(നീ തൊട്ടു..)
നെഞ്ചിലെ തീയില്‍ തിളപ്പിച്ചു തന്നതാ-
ണന്നവും അമ്മിഞ്ഞപ്പാലും...
അന്നവും അമ്മിഞ്ഞപ്പാലും...
അമ്മേ...അമ്മേ...ആദ്യാക്ഷരത്തിന്റെ നന്മേ...
(ഒരുനുള്ളു ഭസ്മമായ്...)
നീയെന്നുമെന്റെയീ നോവിന്റെ സന്ധ്യയില്‍
സൂര്യപരാഗമായ്ത്തീരും (നീയെന്നുമെന്റെയീ...)
എന്റെ മൺകൂരയില് കൊളുത്തിവെയ്ക്കാനൊരു
നെയ്ത്തിരി നാളമായ്ത്തീരും
അമ്മേ...അമ്മേ...ആരും കൊതിക്കുന്ന നന്മേ....
(ഒരുനുള്ളു ഭസ്മമായ്...)