�
പൂ പൂ ഊതാപ്പൂ കായമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര് പൂരമേളം
പൊന്‍പൂ ഊതാപ്പൂ കായമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര് പൂരമേളം
പൂരം കൊണ്ടാടും തടങ്ങളില്‍ ചുരങ്ങളില്‍
വീശും കാറ്റേ നീ വാ
മെയ്യില്‍ പനിനീരിന് കുളിരോളം വിളമ്പാന്‍
വീശും കാറ്റേ നീ വാ
(പൊന്‍പൂ.....)
പൂവായ പൂവെല്ലാം പൂവമ്പന് വാരി
പെണ്ണാക്കി മാറ്റുമ്പോള്‍
ഓഹോഹോ ഓഹോഹോ
പൂവായ പൂവെല്ലാം പൂവമ്പന് വാരി
പെണ്ണാക്കി മാറ്റുമ്പോള്‍
കണ്ണില്‍ കായാമ്പൂ കവിളില്‍ പൊന്‍ താഴം പൂ
ചിരിയില്‍ അരിമുല്ലപ്പൂ
(പൊന്‍പൂ.....)
പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി പതിനെഴിലെത്തുമ്പോള്
ഓഹോഹോ ഓഹോഹോ
പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി പതിനെഴിലെത്തുമ്പോള്
ഉള്ളില്‍ വെരോടും സ്വപ്നങ്ങള്ക്കുന്മാദം
നിറയെ സങ്കല്‍പ്പങ്ങള്‍
പൂ പൂ ഊതാപ്പൂ കായമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര് പൂരമേളം
പൂരം കൊണ്ടാടും തടങ്ങളില്‍ ചുരങ്ങളില്‍
വീശും കാറ്റെ നീ വാ
മെയ്യില്‍ പനിനീരിന് കുളിരോളം വിളമ്പാന്‍
വീശും കാറ്റേ നീ വാ
ലാലാലല്ലാലാ ലല്ലാലാലല്ലാലാ
ലാലാലലാ ലല ലാലാലലാ