ആ...ആ...ആ..ആ....
തുളുനാടന്‍ പട്ടുടുത്ത തുമ്പപ്പൂവേ
വെയിലാട തോളിലിട്ട വെളുത്തപ്പൂവേ
മനസ്സിനുള്ളില്‍ നിനക്കുമുണ്ടോ രഹസ്യസ്വപ്നങ്ങള്
മധുരസ്വപ്നങ്ങള്‍
ആ..ആ..ആ.....
കൈതപ്പൂങ്കാട്ടില്‍ കണ്ണാടിയാറ്റില്
നീരാടി വന്നണഞ്ഞ പുലരിക്കാറ്റേ
(കൈതപ്പൂങ്കാട്ടില്‍......)
മാരനെ നീ കണ്ടുവോ മാറിലമ്പു കൊണ്ടുവോ
തങ്കത്തിന് നിറമുള്ള മേനിയാണോ
അങ്കം ജയിച്ചു വന്ന വീരനാണോ
ഉള്ളം കവര്‍ന്നെടുക്കും ചോരനാണോ
തുളുനാടന്‍ പട്ടുടുത്ത തുമ്പപ്പൂവേ
വെയിലാട തോളിലിട്ട വെളുത്തപ്പൂവേ
മനസ്സിനുള്ളില്‍ നിനക്കുമുണ്ടോ രഹസ്യസ്വപ്നങ്ങള്
മധുരസ്വപ്നങ്ങള്‍
ആ....ആ...ആ..ആ...
നാടോടിപ്പാട്ടില്‍ നന്തുരുണിപ്പാട്ടില്
ചാഞ്ചാടി കേളിയാടും കിളുന്നു പൂവേ
വണ്ടരികില് വന്നുവോ ചുണ്ടിലുമ്മ തന്നുവോ
തത്തമ്മച്ചിറകൊത്ത പട്ടു വേണം
പുത്തന്‍ പവിഴമാല മാറില്‍ വേണം
മുത്തേ നിന് പുടമുറി നീ ചൊല്ലേണം...
തുളുനാടന്‍ പട്ടുടുത്ത തുമ്പപ്പൂവേ
വെയിലാട തോളിലിട്ട വെളുത്തപ്പൂവേ
മനസ്സിനുള്ളില്‍ നിനക്കുമുണ്ടോ രഹസ്യസ്വപ്നങ്ങള്
മധുരസ്വപ്നങ്ങള്‍