പാട്ടൊന്നു പാടുന്നേന്‍ പാണനാര്
പൈമ്പാലു പോലുള്ള നാടന്‍പാട്ട്
(പാട്ടൊന്നു......)
ആറ്റുമ്മണമ്മേലും പുത്തൂരംവീട്ടിലും
ആയിരമങ്കക്കഥകളുണ്ടേ
(ആറ്റുമ്മണന്മേലും.....)
പയറ്റിത്തെളിഞ്ഞൊരു ചേകവന്മാരെല്ലാം
പടവാളാല്‍ ചോരപ്പുഴയൊഴുക്കി
നനമുണ്ട് കൊണ്ടല്ലോ ഉണ്ണിയാര്‍ച്ച
ചതിയരെ ഒറ്റയ്ക്ക് താഴെ വീഴ്ത്തീ
പാട്ടൊന്നു പാടുന്നേന്‍ പാണനാര്
പൈമ്പാലു പോലുള്ള നാടന്‍പാട്ട്
കപ്പുള്ളിപ്പാലാട്ടെ കുഞ്ഞിക്കണ്ണന് അവന്
കരളുറപ്പുള്ള പടക്കുറുപ്പ്
(കപ്പുള്ളിപ്പാലാട്ടെ......)
കളരിമുറകള്‍ പഠിക്കും കാലം
കളിയാടി തണ്ണീരില്‍ നീന്തും നേരം
വെള്ളത്തില്‍ മുങ്ങും സുരാസുവിനെ
വീറോടെ രക്ഷിച്ച ധീരനല്ലോ
പാട്ടൊന്നു പാടുന്നേന്‍ പാണനാര്
പൈമ്പാലു പോലുള്ള നാടന്‍പാട്ട്
പൈമ്പാലു പോലുള്ള നാടന്‍പാട്ട്