തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
മന്ദാരപ്പൂങ്കാറ്റേ.....
കാറ്റേ കാറ്റേ പൂങ്കാറ്റേ...
ശൃംഗാര തേന്കാറ്റേ....
കാറ്റേ കാറ്റേ തേന്കാറ്റേ
നീരാടാന്‍ വന്നേ പോ
തളിര്‍മെയ്യില്‍ കുളിര് തന്നേ പോ
കുളിരല കുളിരല കുളിരല തന്നേ പോ
തേനിളം പൂക്കളില്‍ വണ്ടു വന്നേ
ചാഞ്ചാടും തോണി ചന്ദനത്തോണി
കളിയാടി ഒഴുകുന്ന തോണി
കളമൊഴിയേ കരിമിഴിയില്‍
കനവുണരുന്നേ
വരൂ വരൂ വരൂ തോഴീ
ആ...ആ...ആ....
മന്ദാരപ്പൂങ്കാറ്റേ.....
കാറ്റേ കാറ്റേ പൂങ്കാറ്റേ...
ആ....ആ...ആ.....
കടവത്ത് നില്ക്കുന്ന വീരനാര് ?
അറിഞ്ഞൂടാ
ഈ വക ആണുങ്ങള് ഭൂമിയിലുണ്ടോ ?
ഉണ്ടായിരിക്കാം
പഞ്ചമിച്ചന്ദ്രനോടൊത്ത നെറ്റി
ശംഖു കടഞ്ഞ കഴുത്തഴകും
ആലിലയ്ക്കൊത്തൊരണി വയറും
ചന്ദനക്കാതല്‍ കടഞ്ഞ കാലും
ഒത്തൊരീ മാരനെ കാണുമ്പോള്‍
പ്രേമത്താല്‍ എന്‍ മേനി തളരുന്നു തോഴിമാരേ
അയ്യയ്യേ തോഴീ അരുതരുതേ തോഴീ
മന്ദാരപ്പൂങ്കാറ്റേ.........