Added by jayasree on september 8,2010
വെള്ളോട്ടു വളയിട്ടു കമ്മലിട്ടു
വയനാടന്‍ കുന്നുകള്‍ റവുക്കയിട്ടു
വൈരക്കടുക്കനിട്ടു വാളുമുറയിലിട്ടു
വരുമെന്നുപറഞ്ഞവനെവിടെപ്പോയ്?
കൂടെ വരുമെന്നുപറഞ്ഞവനെവിടെപ്പോയ്?
എവിടെപ്പോയ്?
പടകാളിമുറ്റമലങ്കരിച്ചൂ ഭരണിവിളക്കിന്നെഴുന്നള്ളിച്ചൂ
പഞ്ചവാദ്യം കഴിഞ്ഞൂ പാണ്ടിമേളം കഴിഞ്ഞൂ
പള്ളിവേട്ട തുടങ്ങും മുന്പെവിടേപ്പോയ്
എവിടെപ്പോയ്?
വെള്ളോട്ടു വളയിട്ടു ..........
കിളിവാലന്‍ വെറ്റ തെറുത്തു വെച്ചൂ
കിളിവാതില്‍ പാതി തുറന്നു വെച്ചൂ
ചന്ദ്രനുദിച്ചുയര്‍ന്നൂ ചമ്പകപ്പൂ വിരിഞ്ഞു
സ്വര്ണ്ണമെതിയടിയുമിട്ടെവിടേപ്പോയ്?
എവിടെപ്പോയ്?
വെള്ളോട്ടു വളയിട്ടു .........