ഗുരുവായൂരമ്പല നടയില്‍
ഒരുദിവസം ഞാന്‍ പോകും
ഗോപുരവാതില്‍ തുറക്കും ഞാന്‍
ഗോപകുമാരനെ കാണും
(ഗുരുവായൂര്‍)
ഓമല്‍ച്ചൊടികള്‍ ചുംബിക്കും
ഓടക്കുഴല്‍ ഞാന്‍ ചോദിക്കും (ഓമൽ)
മാനസകലികയിലമൃതം പകരും
വേണുനാദം കേള്‍ക്കും ശ്രീകൃഷ്ണ...
വേണുനാദം കേള്‍ക്കും
(ഗുരുവായൂര്‍)
രാഗമരാളങ്ങളൊഴുകി വരും
രാവൊരു യമുനാനദിയാകും (രാഗ)
നീലക്കടമ്പുകള്‍ താനേ പൂക്കും
താലവൃന്ദം വീശും പൂന്തെന്നൽ
താലവൃന്ദം വീശും
(ഗുരുവായൂർ)
ഓമല്‍ക്കൈവിരല്‍ ലാളിക്കും
ഓടക്കുഴല്‍ ഞാന്‍ മേടിക്കും(ഓമൽ)
ഞാനതിലലിഞ്ഞലിഞ്ഞില്ലാതാകും
ഗാനമായ് തീരും - ശ്രീകൃഷ്ണ...
ഗാനമായ് തീരും
(ഗുരുവായുർ)