മഞ്ഞോലും രാത്രി മാഞ്ഞു യാത്രാമൊഴിയോടെ
ആറ്റോരം സൂര്യൻ എത്തി അഗ്നി വിളക്കോടെ
അകലുമിരു പകലിനായ്
കരുതിയൊരു മിഴിനീരോ
ഇടറുമൊരു പുൽക്കൊടിയിൽ
കുതിരുമൊരു പുലർമഞ്ഞായി
പാഴ് ചിപ്പിയിൽ പൊന്മുത്തായി
(മഞ്ഞോലും...)
പൊക്കിൾക്കൊടിത്തുമ്പിലെ ഞെട്ടറ്റു വീഴുന്ന നാം
അമ്മയ്ക്ക് കണ്ണീരുമായ് ഓതുന്നു യാത്രാമൊഴി
തോലുടഞ്ഞാദ്യമായ് പാറിടുമ്പോൾ
കൂടിനോടോതുവാൻ എന്തു വേറെ
ഓരോരോ ചുണ്ടും ഓതും ഈ മന്ത്രം
പ്രണയത്തിൻ ചെപ്പിൽ വിരിയും പൂമൊട്ടേ
കൊഴിയുമ്പോൾ നിന്നോടോതാൻ
നെഞ്ചിൽ യാത്രാമൊഴി മാത്രം
(മഞ്ഞോലും...)
കറുകതളിർ കൂമ്പുമായ് ബലി പിണ്ഡം ഊട്ടുന്ന നാം
താതന്റെ പൊന്നോർമ്മയോടോതുന്നു യാത്രാമൊഴി
പ്രാണനായ് പോന്നവൾക്കന്നമൂട്ടാൻ
ദൂരതീരങ്ങളിൽ പോകുവോരേ
പോകുമ്പോൾ കാതിൽ ഓതാൻ ഈ മന്ത്രം
പതിയേ വരും കാറ്റിൽ പടുതിരിയായ് കെട്ടാൽ
ചിതയേറ്റും മക്കൾക്കോതാൻ ചുണ്ടിൽ യാത്രാമൊഴി മാത്രം
(മഞ്ഞോലും...)