എരികനല്‍ കാറ്റില്‍ ഉള്ളം പൊള്ളും പോലെ
കരിമഴക്കാറില്‍ കണ്ണീര് പെയ്യും പോലെ
രണ്ടു സമുദ്രങ്ങൾ ഒന്നായി ചേരും പോലെ
ഓ...നെഞ്ചിൽ വിങ്ങി പൊങ്ങും
തീരാനൊമ്പരം.....
(എരികനല്‍ .....)
അറിയാതലിഞ്ഞുചേർന്നു നിഴലും നിലാവുമായി
ഓ...അഭിശാപയാഗാഗ്നിയും
ഓ...മനം നൊന്തു നൊന്തു മുളംതണ്ടു പോലെ
കന്നി തൊട്ടില് പാട്ടായി നിന് കാതോരം
കൊഞ്ചി പാടാൻ ഈ ജന്മം പോരല്ലൊ
മനസ്സെ ഓ.. മനസ്സേ...
(എരികനല്‍ ....)
ഏതേതു ഗംഗയാമോ ജല തീർത്ഥമാടുവാൻ ഓ..ഓ...
ഏതേതു പുണ്യോദയംനിറുകില് തലോടുവാൻ ഓ..ഓ...
സ്വയം പെയ്തൊങ്ങാം മുകില്‍ ചീന്തു ജന്മം
കണ്ണീരാറ്റിൽ ചിറ്റോള കോളല്ലോ
മാരികാറ്റില് മൺതോണി തുഴയെങ്ങോ
മനസ്സെ ഓ.. മനസ്സേ...
(എരികനല്‍ ....)