കാക്കാലക്കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ
കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ
അവ്വന്നാ അക്കമ്മാ നിയ്ക്കാത്തത്തേരമ്മാ
വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ
അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ
തെക്കന്നം തെയ്യന്നം പായുന്നേ (കാക്കാല..)
കള്ളിപ്പട്ടിച്ചന്തയിലെ പുള്ളി വെച്ച റവുക്കയൊണ്ണ്
തുള്ളിത്തുള്ളിത്തുള്ളിപ്പായും പുള്ളമാനായെളിച്ചതെങ്ങ്
കോലമയിൽ ചേലക്കാരി പാട്ടുക്കാരി പറവയൊണ്ണ് ഒരു
പാലക്കാടൻ പയ്യങ്കൂടെ കിണ്ടാണ്ടം കടന്നതെങ്ങ്
അട കുറ്റാലം കുരുവീ ഒക്കാരുമാ
ചുറ്റാമൽ ചുറ്റുമേ നിയ്ക്കാതമ്മാ
പാട്ടൊന്നു പാടണ്ടെ പയ്യാരമായ് ഒരു
കൂടൊന്നും കൂട്ടേണ്ടേ കുഞ്ഞാറ്റയായ്
അന്തിപ്പൊൻ പാടത്തെ ചെഞ്ചോളം നുള്ളുമ്പം
ചങ്ങാതിപ്പെണ്ണാളേ പാറി വാ
ചെക്കനും പെണ്ണിനും കല്യാണം കൂടണ്ടേ ഒരു
സംഗീതക്കച്ചേരി പാടി വാ (കാക്കാല..)
മുത്തുമണിച്ചെണ്ടുമല്ലി മെല്ലെമെല്ലെപ്പൂത്തിരുക്ക്
മല്ലികൈപ്പൂനുള്ളി കെട്ടി മാലയൊന്നു കോർത്തിരുക്ക്
വെള്ളിമല ജല്ലിക്കെട്ടിൽ വെറ്റ്രിക്കൊള്ളാൻ കാത്തിരിക്ക്
മുത്താരം മുകിലേ നീ കൂടെ വാ തൊമ്മാങ്ക് പാടി തേൻ കൊണ്ടു വാ
തെൻ പാണ്ടിമയിലെ നീയാടി വാ തന്നാരം കാറ്റിൻ പൂമ്പീലിതാ
ഒറ്റയ്ക്കും തെറ്റയ്ക്കും നെട്ടോട്ടം ഓടല്ലേ
മറ്റാരും മേലാരും കാൺകിലോ
മുത്തോലചിറ്റാരം കാതുമേൽചിറ്റുണ്ടേ
കൺ നോക്കിയാരാനും നിൽക്കിലോ (കാക്കാല..)