Title (Indic)ചെങ്കനൽ കാറ്റിൻ ഹൃദയം വീണ്ടും WorkAakasham Year2007 LanguageMalayalam Credits Role Artist Music Mohan Sithara Performer Mohan Sithara Writer Rajeev Alunkal LyricsMalayalamചെങ്കനല്ക്കാറ്റിന് ഹൃദയം വീണ്ടും തേങ്ങിയുണര്ന്നുവോ? മേഘമായ് മേലെ അലയും മോഹം ശോകമറിഞ്ഞുവോ? പോവുകയോ നീ നിശയില്‍ ഈ നിഴല്‍വഴിയില്‍ ജീവിതമാം വേനലില്‍ നീ തളരുകയോ മാനസമേ? ശാപവും താപവും ചിന്തയിലാകെ സങ്കടക്കൂടുകള്‍ തീര്‍ക്കയാണോ? സത്യവും മിഥ്യയും യാത്രയിലേതോ പേക്കിനാക്കോലങ്ങളാകയാണോ? ആകാശദീപിക ആളിപ്പടര്‍ന്നുവോ പാവം മനം നീറിയോ നീ താളം തകര്ന്നാടിയോ? മനസ്സേ പതിയേ പറയുമോ? സ്വപ്നവും സ്നേഹവും വേവുമീ ജന്മം ദൈവവും കാണാതെ പോകയാണോ? ബന്ധവും സ്വന്തവും നാടകമാടി നന്മതന് നാവോറു തീര്‍ന്നുപോയോ? ആശാമരാളിക നീന്തിത്തളര്ന്നുവോ നേരിന് കാലം മാഞ്ഞുവോ? ഈ വാഴ്വിന് മുഖം ക്രൂരമോ മിഴിനീര് - കടലേ - പറയുമോ? Englishsĕṅganalkkāṭrin hṛdayaṁ vīṇḍuṁ teṅṅiyuṇarnnuvo? meghamāy melĕ alayuṁ mohaṁ śogamaṟiññuvo? povugayo nī niśayil ī niḻalvaḻiyil jīvidamāṁ venalil nī taḽarugayo mānasame? śābavuṁ tābavuṁ sindayilāgĕ saṅgaḍakkūḍugaḽ tīrkkayāṇo? satyavuṁ mithyayuṁ yātrayiledo pekkinākkolaṅṅaḽāgayāṇo? āgāśadībiga āḽippaḍarnnuvo pāvaṁ manaṁ nīṟiyo nī tāḽaṁ tagarnnāḍiyo? manasse padiye paṟayumo? svapnavuṁ snehavuṁ vevumī janmaṁ daivavuṁ kāṇādĕ pogayāṇo? bandhavuṁ svandavuṁ nāḍagamāḍi nanmadan nāvoṟu tīrnnuboyo? āśāmarāḽiga nīndittaḽarnnuvo nerin kālaṁ māññuvo? ī vāḻvin mukhaṁ krūramo miḻinīr - kaḍale - paṟayumo?