ജന്മജന്മാന്തര സുകൃതമായുള്ളില്‍
നിന് രൂപമെന്നും തെളിഞ്ഞുനിന്നു
നന്മതന് ദീപമായ് എന്‍ ജീവിതത്തില്‍
എന്നും വെളിച്ചം പകര്‍ന്നു തന്നു
(ജന്മജന്മാന്തര)
താരാട്ടു പാടിയുറക്കുമ്പോഴും
വീഴാതെ കൈകള്‍ പിടിക്കുമ്പോഴും
കരയുമ്പോള്‍ വാരിയെടുക്കുമ്പോള്‍
കരുണതന്‍ സാഗരമായിരുന്നു
എന്റെ സ്നേഹസാഗരമായിരുന്നു
(ജന്മജന്മാന്തര)
മണ്ണില്‍ ഒരാശ്രയമായിരുന്നു
എന്നെന്നുമാലംബമായിരുന്നു
മമജീവിതത്തിന്റെ മണ്‍വീണയില്‍
ഉണരുന്ന സംഗീതമായിരുന്നു
എന്റെ ജീവനസംഗീതമായിരുന്നു
(ജന്മജന്മാന്തര)