പുലരൊളി മെല്ലെ തെളിഞ്ഞപോലെ
പനിനീര്‍മൊട്ടു വിരിഞ്ഞപോലെ
അഴകേ നീയെന്റെ മുന്നില്‍ വന്നു
അറിയാതെന്നുള്ളില്‍ കടന്നിരുന്നു
കടന്നിരുന്നു...
കവിതയില്‍ താളം തുടിച്ചപോലെ
രജനിയില്‍ തിങ്കളുദിച്ചപോലെ
നിറയൂ നീയെന്റെ ജീവിതത്തില്‍
നിറദീപമായി തെളിഞ്ഞു നില്ക്കൂ
തെളിഞ്ഞു നില്ക്കൂ...
ആദ്യാനുരാഗത്തിന് ലജ്ജയില്‍ നിന് മുഖം
ആകെച്ചുവന്നു തുടുത്തിരുന്നു...
അതുകണ്ടു കൊതിപൂണ്ടുനിന്നൊരീ ഞാന്‍
അടിമുടി കോരിത്തരിച്ചുപോയി...
(പുലരൊളി...)
നിന് പ്രേമപൂജയ്ക്കായ് പൂക്കളുമായി ഞാന്‍
എന്നേ ഒരുങ്ങിയൊരുങ്ങി നില്പൂ
ഒരു മോഹം... ഒരു ദാഹം...
എന്നുമെന്നില്‍ നിറകതിര്‍ തൂകി-
ത്തെളിഞ്ഞുനില്പൂ...
(പുലരൊളി...)