ഓ ഓ ഓ
കരകാണാക്കടലില്‍ വഴിതേടിയലയുന്ന
ചെറുതോണിയില്‍ ഞാനിരിപ്പൂ
എവിടെനിന്നെന്നോ തുടങ്ങിയൊരീ യാത്ര
എവിടെച്ചെന്നെത്തുമെന്നറിയില്ല
അറിയില്ല.. അറിയില്ല..
പങ്കായമില്ല.. പായ്മരമില്ല...
പങ്കായമില്ല പായ്മരമില്ല നങ്കൂരംപോലുമില്ല
പരിദേവനങ്ങള്‍ കേള്‍ക്കാനെനിക്കൊരു
സഹയാത്രികനില്ല..
അലറിക്കുതിക്കുന്ന... തിരമാല വന്നെന്റെ..
അലറിക്കുതിക്കുന്ന തിരമാലവന്നെന്റെ
ചെറുതോണി കീഴ്മേല്‍ മറിക്കും
കടലിന് അഗാധത തന്നിലേയ്ക്കെത്തുവാന്
ഇനിയൊരു നിമിഷം മാത്രം
വെറുമൊരു നിമിഷം മാത്രം
O....O....O....