ലോകൈകനാഥന് ജന്മം നല്കിയ
അമ്മേ നീയെത്ര ധന്യ...
ഉണ്ണിയീശനെ പാലമൃതൂട്ടിയ
അമ്മേ നീയെത്ര ധന്യ...
(ലോകൈക...)
താരാട്ടു പാടുവാന്‍ താളം പിടിക്കുവാന്‍
താരിളം മേനിയെ പുല്കിടാനും...
പൂനിലാപ്പാല്പോല് പുഞ്ചിരി തൂകും
പൂങ്കവിള് തെരുതെരെ മുത്തിടാനും
ഭാഗ്യമേകിയ താതന് സ്തുത്യന്‍
ശുദ്ധരില്‍ ശുദ്ധന്‍ വന്ദ്യനെന്നും
(ലോകൈക...)
വേദങ്ങളോതുവാന് കീര്‍ത്തനം പാടുവാന്‍
വേദനിക്കുന്നോരെ താങ്ങിടാനും...
പല്ലവംപോലുള്ളാ വിരലുകള്‍ കൂട്ടി
ആദ്യാക്ഷരങ്ങള്‍ കുറിച്ചിടാനും
ഭാഗ്യമേകിയ താതന് സ്തുത്യന്‍
ശുദ്ധരില്‍ ശുദ്ധന്‍ വന്ദ്യനെന്നും
(ലോകൈക...)
കാലിത്തൊഴുത്തില്‍ ജാതനാമീശോയെ
സ്നേഹിച്ചു പാലിച്ചൊരമ്മയെപ്പോല്
ജീവന്നഭയം നല്കാന് ഭാഗ്യം
ഏകണേ ഏഴകള്‍ക്കെന്നുമെന്നും
O....O....O....