തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ
തൊട്ടാവാടി തയ്യേ..
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
പള്ളിത്തൊടിയില് വെളളില വള്ളികള്‍
തുള്ളും കുളപ്പടവില്‍...
പള്ളിത്തൊടിയില് വെളളില വള്ളികള്‍
തുള്ളും കുളപ്പടവില്‍..
ഏഴാം രാവിന്റെ ചെമ്പകപ്പൂവിതള്‍
വീണു കുളിര്‍ത്ത വെള്ളം
ഒരു കുമ്പിള് ഞാന്‍ എടുത്തോട്ടെ...
ഉം... തട്ടംപിടിച്ചു... ഉം...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
പനയോല തട്ടിക പഴുതിലുടെ
വീണു ചിതറുന്ന തൂവെളിച്ചം...
പനയോല തട്ടിക പഴുതിലുടെ
വീണു ചിതറുന്ന തൂവെളിച്ചം..
എന്റെ ചിരി പോലെ എന്നൊരാള്‍ വെറുതെ
കൊതിപ്പിച്ച പുലര്‍കാല പൊന്‍വെളിച്ചം
ഇത്തിരി ഞാന്‍ എടുത്തോട്ടെ...
ഉം... തട്ടംപിടിച്ചു... ഉം...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ
തൊട്ടാവാടി തയ്യേ..
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...