ആനന്ദക്കണ്ണീരിന്നാഴത്തിന് മിന്നുന്ന
മാരിവില്ലുള്ളോളേ, നിന്റെ
മാനഞ്ചും കണ്ണിന് മയില്‍പ്പീലി-
ത്തുഞ്ചത്തൊരോലക്കമിന്നെന്തേ
തുഞ്ചത്തൊരോലക്കമിന്നെന്തേ
(ആനന്ദക്കണ്ണീരിന്..)
തന്തിന്ന തന്തിന്ന തന്തിന്നാനോ
തന താന തന്തിന്ന തന്തിന്നാനോ
തന്തിന്ന തന്തിന്ന തന്തിന്നാനോ
തന താന തന്തിന്ന തന്തിന്നാനോ
(ആനന്ദക്കണ്ണീരിന്)
ഇടയിടെ വെട്ടുന്നൊരഞ്ജനക്കണ്ണിലെ
കളവിന്നു കണ്ടല്ലോ
കളവിന്നു കണ്ടല്ലോ ഹോയ്
ഇടയിടെ വെട്ടുന്നൊരഞ്ജനക്കണ്ണിലെ
കളവിന്നു കണ്ടല്ലോ
പൊന്നേ മിഴിപൂട്ടിക്കനവിന്റെ
പാലുകുടിക്കണ കൊതിയിന്നു കണ്ടല്ലോ
ആഹാ കൊതിയിന്നു കണ്ടല്ലോ
പിടയുന്നതെന്തെടീ കസവണിത്തട്ടമോ
കനവിന്നരിപ്രാവോ
നിന്റെ കരളിന്നരിപ്രാവോ
(തന്തിന്ന..)
അരിമുല്ലപ്പൂവള്ളി തളരല്ലേ കുഴയല്ലേ
പരവേശം കാട്ടല്ലേ...(അരിമുല്ല..)
ചായുമ്പം ചുറ്റിവരിഞ്ഞു പുണര്ന്നുപടര്ന്നു-
വിളഞ്ഞു കിടക്കാനൊത്തിരിയൊത്തിരി-
പൂക്കണചേലിൽ ചെന്നതു കുനിയല്ലേ
റൂഹിന്റെ റൂഹായ മാണിക്യക്കല്ലായി
പോറ്റിയ ഖല്ബില്ലേ..
നിന്നെ ഏറ്റിയ തോളില്ലേ...
(തന്തിന്ന..)