ആ..ആ..
കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയൊ-
രശ്രുകുടീരം ഞാന്‍ !
സപ്തവര്‍ണ്ണച്ചിറകു കരിഞ്ഞൊരു
സ്വപ്നശലഭം ഞാന്‍ !
ആ..ആ..
ആദിവസന്തസ്മൃതികള്‍
പൂവിടും ഏതോ ശാഖികളില്‍
പാടും കുയിലേ.. കുയിലേ..
പാടും കുയിലേ...എനിക്കു നീയൊരു
വേദനതന്‍ കനി തന്നു - വെറുമൊരു
വേദനതന്‍ കനി തന്നു
(കൃഷ്ണതുളസിക്കതിരുകള്‍ ...)
പൂക്കുമൊലീവുകള്‍ മുന്തിരിവള്ളികള്‍
കോര്‍ക്കും കണ്ണീര്‍മണികള്‍ (2)
താലം നിറയെയൊരുക്കി എന്‍ പ്രിയ
താമസ്സി അരികിലിരിക്കൂ-- എന്നെ
നീ സഖി തഴുകിയുറക്കൂ!
ആ..ആ..
(കൃഷ്ണതുളസിക്കതിരുകള്‍ ...)