Title (Indic)എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ WorkUlkatal Year1978 LanguageMalayalam Credits Role Artist Music MB Sreenivasan Performer Selma George Performer KJ Yesudas Writer ONV Kurup LyricsMalayalamഎന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്കൊടീ.. നിന്നെയും തേടി..ആ..ആ. എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും സന്ധ്യകള്‍ തൊഴുതുവരുന്നൂ --വീണ്ടും സന്ധ്യകള്‍ തൊഴുതു വരുന്നൂ (എന്റെ കടിഞ്ഞൂല്‍...) നിന് ചുടുനിശ്വാസധാരയാം വേനലും നിര്വൃതിയായൊരു പൂക്കാലവും നിന് ജലക്രീഡാലഹരിയാം വര്‍ഷവും നിന് കുളിര് ചൂടിയ ഹേമന്തവും വന്നു തൊഴുതു മടങ്ങുന്നു പിന്നെയും പിന്നെയും! നീ മാത്രമെങ്ങു പോയീ! നിന് ചുരുള്വെറ്റില തിന്നു തുടുത്തൊരു പൊന്നുഷഃകന്യകള് വന്നുപോകും നിന് മുടിച്ചാര്‍ത്തിലെ സൗരഭമാകേ പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍ പൊന്നിതള്ച്ചെപ്പു തുറക്കുന്നു പിന്നെയും പിന്നെയും! നീ മാത്രമെങ്ങു പൊയീ ! Englishĕnṟĕ kaḍiññūl praṇayagathayilĕ pĕṇgŏḍī.. ninnĕyuṁ teḍi..ā..ā. ĕn priya svapnabhūmiyil vīṇḍuṁ sandhyagaḽ tŏḻuduvarunnū --vīṇḍuṁ sandhyagaḽ tŏḻudu varunnū (ĕnṟĕ kaḍiññūl...) nin suḍuniśvāsadhārayāṁ venaluṁ nirvṛtiyāyŏru pūkkālavuṁ nin jalakrīḍālahariyāṁ varṣavuṁ nin kuḽir sūḍiya hemandavuṁ vannu tŏḻudu maḍaṅṅunnu pinnĕyuṁ pinnĕyuṁ! nī mātramĕṅṅu poyī! nin suruḽvĕṭrila tinnu tuḍuttŏru pŏnnuṣaḥkanyagaḽ vannuboguṁ nin muḍiccārttilĕ saurabhamāge paṇḍĕnno kavarnnŏrī pūkkaidagaḽ pŏnnidaḽccĕppu tuṟakkunnu pinnĕyuṁ pinnĕyuṁ! nī mātramĕṅṅu pŏyī !