ശരദിന്ദുമലര്‍ദീപനാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..
ഇതുവരെ കാണാത്ത കരയിലേക്കോ?
ഇനിയൊരു ജന്മത്തിന് കടവിലേക്കോ?
മധുരമായ് പാടി വിളിക്കുന്നു!--ആരോ
മധുരമായ് പാടി വിളിക്കുന്നു!
(ശരദിന്ദുമലര്‍ദീപനാളം..)
അറിയാത്തൊരിടയന്റെ വേണുഗാനം
അകലേനിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയസന്ദേശം പകര്ന്നുപോകേ
ഹരിനീലകംബളച്ചുരുള് നിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ?
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ...?
(ശരദിന്ദുമലര്‍ദീപനാളം..)
ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടിനില്ക്കും
ഇനിയുമീ നമ്മള് നടന്നുപോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ?
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..?
(ശരദിന്ദുമലര്‍ദീപനാളം..)