നഷ്ടവസന്തത്തിന് തപ്തനിശ്വാസമേ!
മുഗ്ദ്ധലജ്ജാവതീ...
മുഗ്ദ്ധലജ്ജാവതി ലാവണ്യമേ!
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പ്പൂ!--
വരൂ .നീവരൂ..
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പ്പൂ..
ഭദ്രപീഠം ഞാനൊരുക്കി നില്പ്പൂ!
എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപ്പൂങ്കുറിച്ചാര്ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനം പോല്‍ നീ കടന്നു വരൂ!
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വര്‍ണ്ണാഞ്ചിതമാക്കൂ!
(നഷ്ടവസന്തത്തിന്..)
നിന് പ്രേമലജ്ജാപരിഭവ ഭംഗികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരോണ്‍ താഴ്വരയിലെ പൊന്നുഷഃ-
സങ്കീര്‍ത്തനമാകൂ
(നഷ്ടവസന്തത്തിന്..)