മംഗളാതിരപ്പൂക്കളുണര്ന്നു
മല്ലികാര്ജ്ജുനന് കൂടെയുണര്‍ന്നു
സംഗമേശ്വര ക്ഷേത്രപ്പറമ്പില്നി-
ന്നെങ്ങുപോയ് ഇന്നു നീ അപ്സരസ്സേ
(മംഗളാതിര...)
അഴിഞ്ഞ കൂന്തലിന്നറ്റം കെട്ടി
അല്ലിക്കൂവളപ്പൂ ചൂടി
തിരുവാതിരക്കളിപ്പന്തലില്
ഞാന്‍ നിന്റെ പ്രിയതോഴിമാരെക്കണ്ടു
നടുവില്‍... അവരുടെ നടുവില്‍...
ഇന്നു ഞാന്‍ നിന്നെ മാത്രം കണ്ടില്ല
എന്നെ പൂകൊണ്ടെറിഞ്ഞില്ല
(മംഗളാതിര...)
മുഖത്തു നൃത്തച്ചടവുകളോടെ
മുത്തുമെതിയടിക്കാലോടെ
തിരുവമ്പലക്കുളക്കടവില് ഞാന്‍ നിന്നെ
ഒരു നോക്കു കാണാന്‍ കൊതിച്ചു
മടിയില്‍... നിന് ചുണ്ടിന് മടിയില്‍...
ഇന്നു നിന് മന്ദഹാസം കണ്ടില്ല
എന്നെ നീ വന്നു പൊതിഞ്ഞില്ല
(മംഗളാതിര...)