ശുദ്ധമദ്ദളത്തിന് ശ്രുതികേട്ടുണരും
വൃശ്ചികപുഷ്പങ്ങളേ...
നിത്യനര്ത്തനലോലകളേ - നിങ്ങള്‍
കച്ചമണി കെട്ടിച്ചു നൃത്തം പഠിപ്പിച്ച
ചിത്രലേഖയെവിടെ? എവിടെ?
(ശുദ്ധ...)
കൂടല്‍മാണിക്യത്തിലെ കൂത്തമ്പലത്തിലെ
കൂടിയാട്ടത്തിനു പോയോ? - അവള്
കൈമുദ്ര പഠിച്ചൊരു കതിര്‍മണ്ഡപത്തിലെ
കഥകളിനൃത്തമാടാന് പോയോ?
ഒന്നരയും നേരിയതും
സമ്മാനം വാങ്ങിക്കൊണ്ടെന്നുവരും?
അവളിതിലെ എന്നുവരും?
സമ്മാനം വാങ്ങിക്കൊണ്ടെന്നുവരും?
(ശുദ്ധ...)
കാവേരിസംക്രാന്തിക്ക് മുത്തമിഴ്നാട്ടിലെ
മോഹിനിയാട്ടത്തിനു പോയോ? - അവള്
മണിനൂപുരമിട്ട മഴവില്‍ക്കൊടിപോലെ
മണിപ്പൂരിനൃത്തത്തിനു പോയോ?
പട്ടുടുപ്പും പൊന്‍വളയും
സമ്മാനം വാങ്ങിക്കൊണ്ടെന്നുവരും?
അവളിതിലെ എന്നുവരും?
സമ്മാനം വാങ്ങിക്കൊണ്ടെന്നുവരും?
(ശുദ്ധ...)