പക്ഷീ പക്ഷി അനുരാഗപ്പക്ഷി
നിന്റെ പച്ചിലമേടക്കുള്ളിലെനിക്കൊരു
പട്ടുതൂവൽ മെത്ത വേണം
മെത്തയിൽ നീയും വേണം
നീയും വേണം
(പക്ഷീ....)
നീ മാത്രം പോരാ നിന്റെ നീലക്കാടിൻ കുളിരും പോരാ (2)
നിന്റെ വീഞ്ഞുകുമ്പിളിന്നുള്ളിൽ നീന്തണം
കൂടെ നിൻ ദാഹവും നീന്തണം
ഏഞ്ചൽ എന്തോരുല്ലാസ രാത്രി
എനിക്കിന്നെന്തൊരപൂർവ രാത്രി
ഹ ഹ ഹ ഹാ ഹാ ഹാ ഹായ് ഹായ്
(പക്ഷീ....)
നീ മാത്രം പോരാ നിന്റെ നീലച്ചിറകിൻ അഴകും പോരാ(2)
നിന്റെ രോമകമ്പിളിച്ചൂടിൽ ഉറങ്ങണം’കൂടെ നിൻ പ്രേമവും ഉറങ്ങണം
ഏഞ്ചൽ എന്തോരുന്മാദ രാത്രി
എനിക്കിന്നെന്തൊരപൂർവ രാത്രി
ഹ ഹ ഹ ഹാ ഹാ ഹാ ഹായ് ഹായ്
(പക്ഷീ....)