കള്ളക്കണ്ണേറു കൊണ്ടു മനസ്സിലെ ശീട്ടുകെട്ട്
കശക്കി കുത്തുന്ന പെണ്ണേ
ഇറക്കുമ്പോൾ വെട്ടാൻ കാണാതെ കമഴ്ത്തിയ
തുറുപ്പൊന്നു കണ്ടോട്ടെ നിന്റെ
തുറുപ്പൊന്നു കണ്ടോട്ടെ
ക്ലാവറാണെങ്കിലും ലല്ലല്ലല്ലലാ
ഡൈമനാനെങ്കിലും ലല്ലലല്ലലാ
ക്ലാവറാണെങ്കിലും ഡൈമനാനെങ്കിലും
കളിയിൽ നീ ജയിക്കൂല്ല
നിന്റെ തറവാട്ടിൽ തായ് വഴി കിട്ടിയതാണോ
ചെറുപ്പത്തിൽ ശീലിച്ച ഗുലാൻ പരിശ്
നീ ചെറുപ്പത്തിൽ ശീലിച്ച ഗുലാൻ പരിശ്
ലല്ലല്ല ലല്ലല്ലല്ല ലല്ലലല്ലല്ല ല
(കള്ളക്കണ്ണേറു....)
ആഡ്യനാണെങ്കിലും ലല്ലല്ലല്ലലാ
ഇസ്പേഡാണെങ്കിലും ലല്ലല്ലല്ലലാ
ആഡ്യനാണെങ്കിലും ഇസ്പേഡാണെങ്കിലും
അരക്കൈ നോക്കും ഞാൻ
നിന്റെ ഇരുപത്തെട്ട് ഞാൻ കളിച്ചിട്ടില്ലെങ്കിലും
ഒരിടത്തും തോറ്റതായ് ചരിത്രമില്ല ഞാൻ
ഒരിടത്തും തോറ്റതായ് ചരിത്രമില്ല
ലല്ലല്ല ലല്ലല്ലല്ല ലല്ലലല്ലല്ല ല
(കള്ളക്കണ്ണേറു....)