ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍
നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍
നാലായിരം പവനുരുകും നിന്റെ മേനിയില്‍
ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ്
ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്.....
ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ ...
പരിഭവത്തിന് താളത്തില്‍ നിന് നിതംബമാടവെ
പനങ്കുലപോല്‍ വാര്‍മുടി പൂങ്കാറ്റില്‍ തുള്ളവെ
പൊടവകൊട തീയ്യതി ഞാന്‍ മനസ്സില്‍ കുറിച്ചു
പഴവങ്ങാടി ഗണപതിക്കു തേങ്ങായടിച്ചു...
ഞാന്‍ തേങ്ങായടിച്ചു...
ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍
നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍
നാലായിരം പവനുരുകും നിന്റെ മേനിയില്‍
ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ്
ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്.....
കയ്യും കെട്ടി വായുംമൂടി ഞാനിരിക്കുന്നു
കണ്ണിന് മുന്പില് പാല്‍പ്രഥമന്‍ ഉറുമ്പരിക്കുന്നു
ആറ്റുനോറ്റ് മധുരമുണ്ണും നാള് വരുകില്ലേ
ആറ്റുകാലില്‍ ഭഗവതിയേ കൈവെടിയല്ലേ
എന്നെ കൈവെടിയല്ലേ...
ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍
നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍
നാലായിരം പവനുരുകും നിന്റെ മേനിയില്‍
ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ്
ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്.....