ഏലയ്യാ ഏലയ്യാ ഏലേലയ്യാ.....
തങ്കം കൊണ്ടൊരു മണിത്താലി
തമ്പുരാട്ടിക്കു കല്യാണം
നാലുനിലാപൂപ്പന്തല് .. പന്തല്‍
നാദത്തിന്റെ കളിപ്പന്തല്‍
ഓ....... ഏലയ്യാ ഏലാ ഏലയ്യാ
സ്വര്‍ണ്ണം പൂശിയ പല്ലക്കില്‍ .. ഓഹോഹോഹോ
എഴുന്നള്ളുന്നു മണിമാരന്‍... ഓഹോഹോഹോ...
വെണ്‍കൊറ്റക്കുടകള്‍ നിവര്‍ന്നല്ലോ
വെണ്ചാമരങ്ങള് വിടര്‍ന്നല്ലോ
കുടയുടെ കീഴില്‍ അതുപടിയായി
ഞങ്ങളും വന്നോട്ടെ
കുരവയിടാന്‍ കുമ്മിയടിക്കാന്‍
കൂടെ നടന്നോട്ടെ
നാവില്‍ കൊതിയുടെ തിരമാല..ഓഹോഹോഹോ...
മാറില്‍ മരതകമണിമാല..ഓഹോഹോ...
കതിര്‍മണ്ഡപത്തില്‍ പൂര്‍ണ്ണിമയോ
കനകവസന്തക്കതിര്മഴയോ
പൂമഴച്ചാറലില് നീരാടാന്‍
ഞങ്ങളും വന്നോട്ടെ
കുരവയിടാന്‍ കുമ്മിയടിക്കാന്‍
കൂടെ നടന്നോട്ടേ?