കാവടിച്ചിന്തുപാടി ഒരു കാറ്റല തുള്ളിവന്നു
നീലമുളം ചില്ലിക്കാട്ടില്‍ വര്ണ്ണക്കാവടിത്തണ്ടുകള് തേടി
നിന്റെ പീലിക്കണ്ണില്‍
മയില്പ്പീലികള് തേടി മയില്പ്പീലികള് തേടി (കാവടി)
ആ .....ആ .....ആ .....
കാറ്റിനു കടം നല്‍കുമെന്നോ കണ്ണില്‍ ചാലിക്കും വര്‍ണ്ണം (കാറ്റിനു)
എന്‍ വനക്കാവടി പൊന്‍ മയില്പ്പീലികള് നിന്റെ കണ്ണുകള്‍
ആ ... എന്റെ കണ്ണുകള്‍
ഓഹോ ... ഓഹോ ....
താഴ്വര തളിരനിഞ്ഞു വെള്ളത്താമാര പൂത്തുലഞ്ഞു
തങ്കമേ നിന് മലര്‍മെയ്യില്‍ നിത്യതാരുണ്യ പുഷ്പമഞ്ചത്തില്‍
നിറയും നേര്‍മ്മ എല്ലാം നിറമാലകളായി
നിറമാലകളായി (കാവടി)
ആ ....ആ ....ആ ...
പൂവിനു കടം നല്‍കുമെന്നോ പുളകം പൊതിയുമീ ഗന്ധം
എന്‍ പ്രേമവനിയിലെ വാസന്തരശ്മികള് നിന് തുടിപ്പുകള്‍
ആ .. എന്‍ തുടിപ്പുകള്‍
ഓഹോ ... ഓഹോ ........
ഗാനത്തിന് ഗാനമായി ചിങ്ങക്കാറ്റിലെ കുളിരുപാടി
രോമാഞ്ചം പൂക്കുന്ന മേനി രാവിലോര്മ്മകള് പുല്കുവാന് വെമ്പി
നിന്റെ മാറില്‍ വീഴും നിഴലും രൂപമാകും
നിഴലും രൂപമാകും (കാവടി)