ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു (ദുഃഖങ്ങള്‍ക്കിന്നു..)
വിധിയും ഞാനും ഒരു കൂടു ചീട്ടുമായ്
വിളയാടാനിരിക്കുന്നു വിളയാടാനിരിക്കുന്നു എന്റെ..
(ദുഃഖങ്ങള്‍ക്കിന്നു..)
അപ്സര രമണികള്‍ സ്വപ്നങ്ങള്‍ ചുറ്റും
അല്‍ഭുത പാനപാത്രം നിറയ്ക്കുന്നൂ (അപ്സര..)
മുത്തണിക്കൈവള കിലുക്കിയെന്‍ കല്പന
കസ്തൂരി ചാമരം വീശുന്നു എന്റെ.. (ദുഃഖങ്ങള്‍ക്കിന്നു..)
മനുജജീവിത മലര്പ്പൊതി ഇതുവരെ
അനുഭവിക്കാനെനിക്കൊത്തില്ല (മനുജ..)
പതിരും മലരും ശരിയും തെറ്റും (3)
പെറുക്കിപ്പെറുക്കി ഞാന്‍ വലഞ്ഞല്ലോ?
പെറുക്കിപ്പെറുക്കി ഞാന്‍ വലഞ്ഞല്ലോ......
എന്റെ ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു (ദുഃഖങ്ങള്‍ക്കിന്നു..)