കുപ്പായക്കീശമേല്‍ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി
എന്റെ കൂട്ടുകാരിന്നെന്നെ കളിയാക്കി
കിളിവാലന്‍ മുടിയ്ക്കുള്ളില്‍ കുടമുല്ലപ്പൂവു കണ്ടു
കളിത്തോഴന്മാര്‍ കഥയുണ്ടാക്കി
കുപ്പായക്കീശ
കണ്ണിതില്‍ സുന്ദരവാസരസ്വപ്നങ്ങള്തന്
കളിയാട്ടം കണ്ടവര്‍ കളിയാക്കി ... കണ്ണിതില്‍
സംഗീതമറിയാതെന്‍ ചുണ്ടുകള്‍ മൂളിയപ്പോള്‍ (2)
സങ്കല്പകാമുകനെന്നവര്‍വിളിച്ചു എന്നെ
സങ്കല്പകാമുകനെന്നവര്‍വിളിച്ചു
കുപ്പായക്കീശ
ഉദ്യാനവീഥികളില് ഒറ്റയ്ക്കു നടക്കുമ്പോള്‍
ചുറ്റിനും വന്നവര്‍ ചിരിമുഴക്കി ... ഉദ്യാന
താഴത്തുവീണൊരു പട്ടുറുമാലെടുത്തു (2)
ഇല്ലാത്ത ചോദ്യശരമവരെയ്തു
കുപ്പായക്കീശ