jinchakkam thaaro jinchakkam thaaro
ജിഞ്ചക്കം താരോ ജിഞ്ചക്കം താരോ
ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം താരോ
തകതകതകതക
പുഞ്ചവയല്‍ കൊയ്തല്ലോ
കൊഞ്ചടി കൊഞ്ചടി തത്തമ്മേ ഹൈ
പുഞ്ചവയല്‍ കൊയ്തല്ലോ
കൊഞ്ചടി കൊഞ്ചടി തത്തമ്മേ!
പത്തരമാറ്റുള്ള പൊന്നിന് നെല്ലാണേ
മുത്തിന്റെ ചേലുള്ള പൊന്നാര്യനാണേ
പുതുമഴത്തെളി വീണല്ലോ
നില്ലെടി നില്ലെടി തത്തമ്മേ
പുതുമഴത്തെളി വീണല്ലോ
നില്ലെടി നില്ലെടി തത്തമ്മേ
കൊമ്പന്മുറം വെച്ചു ചേറെടി പെണ്ണേ
ചോന്നുള്ളി പോലെ ചുവന്നൊരു പെണ്ണേ
പൂമരങ്ങള്‍ പൂത്തല്ലോ നോക്കടി നോക്കടി തത്തമ്മേ!
നെഞ്ചിലിരിക്കും കുട്ടിത്തത്തമ്മേ - തത്തമ്മേ
പഞ്ചാരപ്പനനൊങ്കുതിന്നു പാട്ടുപാടടി തത്തമ്മേ!
കാട്ടുമുളയ്ക്കു പല്ലുവന്നല്ലോ -ഓ
കാട്ടുമുളയ്ക്കു പല്ലുവന്നല്ലോ
ആറ്റേ പാറ്റേ കൂരിയാറ്റേ
ചെറുതേന്‍ കുടിക്കാന്‍ വന്നാട്ടേ!
നെഞ്ചിലിരിക്കും കുട്ടിത്തത്തമ്മേ
തത്തമ്മേ.. തത്തമ്മേ....
പഞ്ചാരപ്പനനൊങ്കുതിന്നു പാട്ടുപാടടി തത്തമ്മേ
ചിന്ദൂരം തൊട്ടു ചിപ്പിവളയിട്ടു
ചിങ്കാരപ്പെണ്ണേ പുറത്തിറങ്ങൂ
ചിന്ദൂരംവേണ്ട കുപ്പിവള വേണ്ട
പൊന്നിന് കുടത്തിനു പൊട്ടുവേണോ?
പൊന്നിന് കുടത്തിനു പൊട്ടുവേണ്ട - പിന്നെ
പൂങ്കുയില്പ്പാട്ടിനു കൊട്ടുവേണ്ട
തിന്തിനാട്ടം കളിക്കാന്‍ കാട്ടിലെ വള്ളിക്ക്
തുള്ളിത്തുള്ളിക്കളിക്കുവാന് താളം വേണ്ട
ചിന്ദൂരം തൊട്ടു ചിപ്പിവളയിട്ടു
ചിങ്കാരപ്പെണ്ണേ പുറത്തിറങ്ങൂ