എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ- ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ
നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് -കൊടും
കാടാണ്
കൊടുംകാടാണ് കരളിലെന്ന്
ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ
എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാനീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീഞങ്ങളേ
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ
കല്യാണച്ചെക്കനുണ്ടേ
ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം
പൂത്താലികെട്ടീടേണം പൊന്നിന് പൂത്താലി
പൊന്നിന്‍പൂത്താലി കെട്ടീടേണം
കളിയല്ല കിളിവാലന്‍ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്