കുയിലിനെത്തേടി കുയിലിനെത്തേടി
കുതിച്ചുപായും മാരാ
പട്ടുകുപ്പായക്കാരാ....
പട്ടുകുപ്പായക്കാരാ നിന്നോടുഞാനൊരു
കിന്നാരം ചോദിക്കാം
ഞാനൊരു കിന്നാരം ചോദിക്കാം
തങ്കനിലാവത്തു താലികെട്ടിയ
താമരവള്ളിയ്ക്കു തുള്ളാട്ടം
ചെന്താമരവള്ളിയ്ക്കു തുള്ളാട്ടം
മിന്നും പൊന്നും മാറത്തു കെട്ടിയ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം
ഈ കുഞ്ഞോളത്തിനു ചാഞ്ചാട്ടം
കാണാതെവന്നെന്റെ കണ്ണൊന്നുപൊത്തി
പൂണാരംതന്നാട്ടേ കഴുത്തിനു
പൂണാരംതന്നാട്ടേ
താമരക്കുളങ്ങരെ വന്നിട്ടെനിയ്ക്കൊരു
സമ്മാനം തന്നാട്ടേ എനിക്കൊരു
സമ്മാനം തന്നാട്ടേ
കുയിലിനെത്തേടി കുയിലിനെത്തേടി....
മാനത്തുണ്ടൊരു തട്ടാനിരുന്ന്
തട്ടണ് മുട്ടണ് മാണിക്യം ഹാ
തട്ടണ് മുട്ടണ് മാണിക്യം
കുന്നിന് മോളില് കൊന്നത്തയ്യിന്
കാതിലുണ്ടൊരു ലോലാക്ക്
ചെറുകാതിലുണ്ടൊരു ലോലാക്ക്
നിന്നെയും കാത്ത് നിന്നെയുമോര്ത്ത്
ഞാനിരിയ്ക്കുമ്പോ ഇനി
ഞാനിരിയ്ക്കുമ്പോ
പീലിച്ചുരുള്മൂടി കെട്ടാനെനിയ്ക്കൊരു
പൂമാലതന്നാട്ടേ -എനിക്കൊരു
പൂമാലതന്നാട്ടേ
കുയിലിനെത്തേടി കുയിലിനെത്തേടി.......