എങ്ങിനേ നീ മറക്കും കുയിലേ
എങ്ങിനേ നീ മറക്കും
നീലക്കുയിലെ നീ മാനത്തിന്‍ ചോട്ടില്‍
നിന്നെ മറന്നു കളിച്ചോരു കാലം
നക്ഷത്രക്കണ്ണുള്ള മാണിക്യ പൈങ്കിളി
മേലോട്ടു നിന്നെ വിളിച്ചോരു കാലം
ഒരോ കിനാവിന്റെ മാമ്പൂവും തിന്ന്
ഒരോരോ മോഹത്തിന്‍ തേന്‍പഴം തന്ന്
ഓടി കളിച്ചതും പാടിപ്പറന്നതും
ഒന്നായ് കണ്ണീരില്‍ നീന്തി കുളിച്ചതും
എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ
എങ്ങിനേ നീ മറക്കും
പാടം പച്ചച്ച പാവാട ഇട്ടപ്പോള്‍
പാവം നീയെത്ര മേലൊട്ടു പൊന്തീ
എന്തൊരു ദാഹം എന്തൊരു മോഹം
എന്തൊരു തീരാത്ത തീരാത്ത ശോകം
എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ
എങ്ങിനേ നീ മറക്കും