മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു മേഘപ്പൂവായിരുന്നൂ
ദൈവം ദിവസവും ഉമ്മതരാറുള്ളോരോമല് പൂവായിരുന്നു
മഞ്ജുനിലാവിന്റെ മാറിലിരുന്നു നീ
മന്ദഹസിയ്ക്കാന്‍ പഠിച്ചു
നക്ഷത്രബംഗ്ലാവിന് മുത്തണി മുറ്റത്തു
നൃത്തം വയ്ക്കാന്‍ പഠിച്ചു
ആ..........
മാനത്തെ..........
കണ്ണീര്‍ക്കടലിലെ ഞാനാകും ചിപ്പിയില്‍
എന്തിന്നടര്ന്നു നീ വീണു!
നിത്യദു:ഖത്തിന്റെ ഗദ്ഗദം കേട്ടെന്റെ
മുത്തേ മുത്തേ ഉറങ്ങൂ...
ആ......
മാനത്തെ.......