ഈ കൈകളില്‍ രക്തമുണ്ടോ?
ഈ മനസ്സില്‍ കളങ്കമുണ്ടോ?
അപമാനിതയോ അപരാധിനിയോ?
ആരോ നീയാരോ?
ആത്മാവു പുകയും അഗ്നിപര്‍വ്വതമോ
ആറിത്തണുക്കാത്ത വേദനയോ
വെളിച്ചത്തിന്നെതിരേവിഷഫണം നീര്‍ത്തും
നിഴലിന് പൊയ്മുഖമോ
സ്ത്രീയേ സ്ത്രീയേ നീയൊരു പാപിയോ മാലാഖയോ?
താന്‍ പെറ്റപൂവിനെ ഉഷസ്സിനു മുന്‍പേ
തല്ലിക്കൊഴിക്കും യാമിനിയോ
കനകത്തുലാസുമായ് പിറകേ നടക്കും
കാലം വിധിയെഴുതും
സ്ത്രീയേ സ്ത്രീയേ നീയൊരു പാപിയോ മാലാഖയോ?