ആ...ആ...ആ...
കാര്‍ത്തികരാത്രിയിലെ മഞ്ഞുതുള്ളിയോ?
കദനത്തിന്‍ കണ്ണുനീര്‍ത്തുള്ളിയോ?
എന്തോ തിളങ്ങുന്നു സ്വപ്നം കണ്ടിരിക്കുമീ
എകാന്തപാന്ഥന്റെ കവിള്‍ത്തടത്തില്‍! (കാര്‍ത്തിക..)
മന്ദഹാസത്തൂവാലയാല് തുടച്ചെടുക്കാം,പിന്നെ
മന്ദമന്ദം കാതിലൊരു കഥ പറയാം!
എന്‍ കുടിലിന് താമരത്തളിര് മഞ്ചത്തില്‍
ഇന്നു രാത്രി കഴിച്ചിട്ടു നിനക്കു പോകാം ( കാര്‍ത്തിക..)
എന്‍ ഹൃദയ തന്ത്രികളെ മന്മഥന് തന്റെ
അംഗുലിയാല്‍ ഉമ്മവച്ചുണര്തുമ്പോള്
കണ്ണുകളാല്‍ പഥികാ നിന് കഴുത്തില്‍ ഞാനെന്‍
ശംഖുപുഷ്പമാല മെല്ലെയെടുത്തു ചാര്‍ത്താം! (കാര്‍ത്തിക..)
മഞ്ഞണി നിലാവു പൂത്ത മലര് പൊയ്കയില്‍
അഞ്ജനക്കണ്ണെഴുതിയ നീലത്താരകള്‍!
നീലമുകില്ത്തോണിയേറി തുഴഞ്ഞിടുമ്പോള്‍
നീ കേള്‍ക്കാന്‍ ഞാനൊരു കവിത പാടാം (കാര്‍ത്തിക...)
ആഹാഹാഹാഹാ.... ആ....
Aaa...Aaa...Aaa...