ആ......
നാദബ്രഹ്മത്തിന് സാഗരം നീന്തിവരും
നാകസുന്ദരിമാരേ
സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
ശബ്ദമരാളങ്ങളേ
സാക്ഷാല്‍.....
കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
സ്വപ്നചകോരങ്ങളേ
ആ......
കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
സ്വപ്നചകോരങ്ങളേ
മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും
മായാമയൂരങ്ങളേ..
സാക്ഷാല്‍ നാദബ്രഹ്മത്തിന്....
ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
ഉര്‍വ്വശിമേനകമാരേ...
ആ......
ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
ഉര്‍വ്വശിമേനകമാരേ...
ഇന്നെന്റെ പുല്മേഞ്ഞ മണ്കുടില്പോലും നിങ്ങള്‍
ഇന്ദ്രസഭാതലമാക്കി.. സാക്ഷാല്‍
നാദബ്രഹ്മത്തിന്.......
യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നു നല്കി
ആ......
യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നുനല്കി
ആയിരംഗാനങ്ങള്തന് ആനന്ദലഹരിയില്‍
ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്
സാക്ഷാല്‍ നാദബ്രഹ്മത്തിന്.......
കണ്മണിമാരെ നിങ്ങള്‍ കിങ്ങിണി കിലുക്കുമ്പോള്‍
കണ്ണുനീര്‍ത്തുള്ളിപോലും നറും മുത്തുതാന്‍- എന്റെ
കണ്ണുനീ...ര്‍ തുള്ളിപോ..ലും നറും മുത്തുതാന്‍
അല്ലപരാജിതനല്ല ഞാന്‍ സംഗീത
സ്വര്ല്ലോകഗംഗയിതില് മുങ്ങിടുമ്പോള്‍
സാക്ഷാല്‍......